Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Made Navigable

Alappuzha

ആ​റ്റു​തീ​രം റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണം: ച​മ്പ​ക്കു​ളം വി​ക​സ​ന സ​മി​തി

ച​മ്പ​ക്കു​ളം: കു​ട്ട​നാ​ട് താ​ലൂ​ക്ക് ആ​സ്ഥാ​നം സ്ഥി​തി​ചെ​യ്യു​ന്ന ച​മ്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ തെ​ക്കേ​ക്ക​ര 503 സൊ​സൈ​റ്റി മു​ത​ൽ സി​വി​ൽ സ്റ്റേ​ഷ​ൻ വ​രെ​യു​ള്ള ആ​റ്റു​തീ​രം വ​ഴി നി​ല​വി​ൽ സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ല, തെ​ക്കേ​ക്ക​ര 503 സൊ​സൈ​റ്റി മു​ത​ൽ പ​ഴ​യ കു​ട്ട​നാ​ട് എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ഓ​ഫീ​സ് വ​രെ​യു​ള്ള പ​ഞ്ചാ​യ​ത്ത് റോ​ഡി​ൽ മെ​റ്റ​ൽ ഇ​ള​കി കി​ട​ക്കു​ന്ന​തി​നാ​ലും മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടു​കൂ​ടി വ​ഴി​യി​ൽ മി​ക്ക​യി​ട​ത്തും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ലും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​ണ്.

പ​ഴ​യ എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ഓ​ഫീ​സ് മു​ത​ൽ സി​വി​ൽ സ്റ്റേ​ഷ​ൻ വ​രെ​യു​ള്ള വ​ഴി​യി​ൽ പു​ല്ലും കു​റ്റി​ച്ചെ​ടി​ക​ളും മ​ര​ങ്ങ​ളും വ​ള​ർ​ന്നു കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​ണ്. നി​ല​വി​ൽ ക​ൽ​ക്കെ​ട്ടി​ലൂ​ടെ പോ​ലും ന​ട​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യം ഉ​ള്ള​തി​നാ​ൽ പ​ല​പ്പോ​ഴും ഇ​തു​വ​ഴി​യു​ള്ള യാ​ത്ര പ​ല​രും ഒ​ഴി​വാ​ക്കു​ക​യാ​ണ്.

പ​ഴ​യ എ​സ്എ​ൻ​ഡി​പി ഓ​ഫീ​സ് പ​രി​സ​ര​ത്തു​ള്ള​വ​ർ ഇ​പ്പോ​ൾ സൊ​സൈ​റ്റി റോ​ഡി​ൽ എ​ത്തി ചു​റ്റി​ക്ക​റ​ങ്ങി എ​സി റോ​ഡ് വ​ഴി​യാ​ണ് സി​വി​ൽ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​ത്.

300 മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ക്കേ​ണ്ട സ്ഥാ​ന​ത്ത് ചു​റ്റി​ക്ക​റ​ങ്ങി ഒ​ന്ന​ര കി​ലോ മീ​റ്റ​റി​ൽ അ​ധി​കം സ​ഞ്ച​രി​ക്കേ​ണ്ട സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്. ആ​യ​തി​നാ​ൽ ഈ ​വ​ഴി​യി​ലൂ​ടെ വാ​ഹ​ന​ഗ​താ​ഗ​തം ഉ​ൾ​പ്പെ​ടെ സാ​ധ്യ​മാ​കു​ന്ന ത​ര​ത്തി​ൽ ന​വീ​ക​രി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ച​മ്പ​ക്കു​ളം വി​ക​സ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് ഡി. ​ത​ങ്ക​ച്ച​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ ജോ​സ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ കെ.​കെ. ശ​ശി​ധ​ര​ൻ, കെ.​പി. ബാ​ബു, എ.​എ​സ്. സി​ന്ധു​മോ​ൾ, കെ. ​മു​ര​ളി, ബി. ​ഹ​രി​കു​മാ​ർ, രാ​ജു കോ​ല​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up